XI PAY REVISION COMMISSION REPORT KERALA Part-I

XI PAY REVISION COMMISSION REPORT  KERALA Part-I 
REPORT OF THE XI PAY REVISION COMMISSION, KERALA Part-I | Pay & Allowances And Pension Of The State Government Employees

പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ നിർദ്ദേശങ്ങൾ

കേരള സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനു വേണ്ടി നിയമിച്ച കെ.മോഹൻദാസ് അദ്ധ്യക്ഷനായ പേ റിവിഷൻ കമ്മീഷൻ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. 01/07/2019 പ്രാബല്യത്തിൽ വരുന്ന ശമ്പള പരിഷ്കരണത്തിൽ കുറഞ്ഞ ശമ്പളം 23000/- കൂടിയ ശമ്പളം 166800/-. ശമ്പള നിർണ്ണയത്തിന് സർവ്വീസ് വെയിറ്റേജ് ഇത്തവണയില്ല. ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ ഇതാണ്. 

ശമ്പളം, അലവൻസുകൾ

  • ശമ്പള പരിഷ്കരണത്തിന് 01.07.2019 മുതല്‍ പ്രാബല്യം. 
  • കുറഞ്ഞ ശമ്പളം 23000 രുപ, കൂടിയ ശമ്പളം 166800 രൂപ. 
  • കുറഞ്ഞ ഇൻക്രിമെൻ്റ് 700 രൂപ കൂടിയ ഇൻക്രിമെൻ്റ് 3400 രൂപ. 
  • 83 സ്റ്റേജുള്ള മാസ്റ്റർ സ്കെയിലിലുള്ള 27 ശമ്പള സ്കെയിലുകൾ. 
  • ഓപ്ഷൻ സൌകര്യം ഇല്ല. 
  • വീട്ടു വാടക ബത്ത അടിസ്ഥാന ശമ്പളത്തിൻ്റെ ശതമാന നിരക്കിൽ. 
  • സിറ്റി കോംബൻസേറ്ററി അലവൻസ് നിർത്തലാക്കി. 
  • സമയബന്ധിത ഹയർഗ്രേഡ് സ്കീം ലഘൂകരിച്ചു. നിലവിൽ 3 ഗ്രേഡുള്ള ഒട്ടേറെ വിഭാഗങ്ങൾക്ക് 4 ഗ്രേഡ്, നിലവിൽ 2 ഗ്രേഡുള്ള ഒട്ടേറെ വിഭാഗങ്ങൾക്ക് 3 ഗ്രേഡ്. 
  • ഫിറ്റ് മെന്‍റ്  ബെനിഫിറ്റ് 10 ശതമാനം.
  • സർവ്വീസ് വെയിറ്റേജിനു ശുപാർശയില്ല. 
  • 01/07/2019 വരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും. 
  • ക്ഷാമബത്ത 01/01/2020 നു 4%, 01/07/2020 നു 7% 
  • ശമ്പള നിർണ്ണയ ചട്ടങ്ങൾ ലഘൂകരിച്ചു. 
  • 01/07/2019 ലെ അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ടു ഗുണിച്ച് പുതിയ സ്കെയിലിലെ അടുത്ത സ്റ്റേജിൽ പുതുക്കിയ ശമ്പള നിർണ്ണയിക്കും. 
  • ഓരോ സ്റ്റേജിലെയും പുതുക്കിയ ശമ്പളമറിയാൻ സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷൻ ടേബിൾ ഓഫീസുകളിൽ ശമ്പള ഫിക്സേഷൻ ജോലി ഒഴിവാക്കും. 
  • സ്പാർക്ക് മുഖേന ഒറ്റ ദിവസം കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിക്കും. 
  • അലവൻസുകളിൽ 10 ശതമാനം വർദ്ധനവ്.
പെൻഷൻ
  • ശമ്പള വർദ്ധനവിന്റെ അതേ നിരക്കിൽ പരിഷ്കരണം. നിലവിലെ അടിസ്ഥാന പെൻഷൻ 1.38 കൊണ്ട് ഗുണിച്ച് പെൻഷൻ പുതുക്കും . പുതുക്കിയ പെൻഷന് 01.07.2019 മുതൽ പ്രാബല്യം.
  • കുറഞ്ഞ പെൻഷൻ 11,500, കൂടിയത് 83,400.
  • കുറഞ്ഞ കുടുംബപെൻഷൻ 11,500, കൂടിയത് 50,040.
  • ഡി.സി.ആർ.ജി പരിധി 14 ലക്ഷത്തിൽ നിന്നും 17 ലക്ഷമാക്കി.
  • 80 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസം 1000 രൂപ അധിക ബത്ത.
  • പെൻഷൻ കണക്കാക്കുന്ന രീതിയിൽ മാറ്റം. നിലവിലെ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കുന്നതിന് പകരം അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കും.
  • കുടുംബ പെൻഷൻ വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പൂർണ്ണ പെൻഷൻ നിരക്കിൽ കുടുംബ പെൻഷൻ.
  • എക്സഗ്രേഷ്യ അലവൻസ് അലവൻസ് 1.5 ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി. 
പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാർ

  • കുറഞ്ഞ ശമ്പളം 11,500 ഉയർന്ന ശമ്പളം 22,970
  • ശമ്പള നിര്‍ണ്ണയം മറ്റ് ജീവനക്കാര്‍ക്ക് ബാധകമാക്കുന്ന ചട്ടങ്ങൾ പ്രകാരം.
  • ആർജിതാവധി ശേഖരണം പരമാവധി 120 ൽ നിന്നും 150 ആക്കി ഉയർത്തി.
  • SLI, GI S എന്നീ ആനുകൂല്യങ്ങൾ അനുവദിക്കും.
  • കുറഞ്ഞ പെൻഷൻ 5,750/- ഉയർന്ന പെൻഷൻ 11,485/
Title Download
XI PAY REVISION COMMISSION REPORT KERALA Part-I Download
XI PRC Recommendations - Highlights Download
XI PRC - Find Your Revised Pay (Proposed) Download
XI PRC - Revised Pay Download
XI PRC - Scale of Pay Download
XI PRC - Pay Fixation Consultant - Trial - by Saffeeq M P Download
XI PRC - Pay Fixation Statement & Arrear Calculation - by Gigi Thiruvalla Download
XI PRC - Pay Fixation Statement & Arrear Calculation (Ubuntu) - by Gigi Thiruvalla Download

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !