HSE/VHSE Exam March 2020 - Notification


2020 മാർച്ചിൽ നടക്കുന്ന ഒന്നും, രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 10ന് ആരംഭിച്ച് 26ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷകൾ ആരംഭിക്കുന്നത് രാവിലെ 9.45ന് ആയിരിക്കും. പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. രണ്ടാംവർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബർ 15. ഒന്നാംവർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബർ 22. രണ്ടാംവർഷ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും അവർ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.

കമ്പാർട്ട്‌മെന്റൽ വിദ്യാർഥികൾ 2020 മാർച്ചിലെ പരീക്ഷയ്ക്ക് വീണ്ടും ഫീസ് ഒടുക്കി അപേക്ഷ നൽകേണ്ടതില്ല. അപേക്ഷാ ഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിലും എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്‌കൂൾ വിദ്യാർഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ യാതൊരു കാരണവശാലും ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. പരീക്ഷാ വിജ്ഞാപനം ഹയർ സെക്കൻഡറി പോർട്ടലായ www.dhsekerala.gov.in ൽ ലഭ്യമാണ്.


വൊക്കേഷണൽ ഹയർ സെക്കൻഡറി മാർച്ച് 2020 ൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനമായി. vhsems.kerala.gov.in ൽ ലഭിക്കും. തിയറി പരീക്ഷകൾ 2020 മാർച്ച് പത്തിന് ആരംഭിച്ച് 27ന് അവസാനിക്കും.  II & IV മോഡ്യൂൾ പ്രായോഗിക പരീക്ഷകളും, നോൺ വൊക്കേഷണൽ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി അഞ്ചിന് നടക്കും. ഒന്നും രണ്ടും വർഷ പരീക്ഷാ ഫീസ് പിഴ കൂടാതെ 30 വരെയും 20 രൂപ പിഴയോടെ ഡിസംബർ ആറ് വരെയും ''0202-01-102-93- VHSE Fees'' എന്ന ശീർഷകത്തിൽ അടയ്ക്കാം. 

അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.
 
കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. അപേക്ഷയുടെ മാതൃക പരീക്ഷാ വിഞ്ജാപനത്തിൽ നിന്നും പകർപ്പുകൾ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തോ ഉപയോഗിക്കാം.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !