GIS/SLI Claim Application

GIS/SLI  Claim Application


എസ്.എല്‍.ഐ/ ജി.ഐ.എസ് ക്ലൈം അപേക്ഷകള്‍ എങ്ങനെ നല്‍കാം:- സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്  ക്ലൈം മാനുവലായും, ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം ഓണ്‍ലൈനായും സമര്‍പ്പിക്കണം.

സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിധം

പ്രീമിയം ഡ്യൂ ആകുന്നതനുസരിച്ചു  ക്ലൈം അപേക്ഷകള്‍ നൽകാം (പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് മുന്‍പ് പോളിസി എടുത്തവര്‍ 55 വയസ്സ് ആകുന്നതനുസരിച്ചായിരിക്കും പ്രീമിയം ഡ്യൂ ആകുക )  എത്ര പോളിസി ഉണ്ടോ അതിനെല്ലാം പ്രത്യേകം അപേക്ഷകള്‍ നല്‍കണം .കൂടാതെ  നമ്മുടെ പാസ്സ് ബുക്ക്‌  അപ്ഡേറ്റ് ചെയ്തിരിക്കണം( ഡ്യൂ ഡേറ്റ് വരെ ) ഇതിന്‍റെ എല്ലാം ഓരോ ഫോട്ടോ കോപ്പി എടുത്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.ഡ്യൂ ഡേറ്റിനു ശേഷവും പ്രീമിയം തുക അടച്ചവര്‍ ഉണ്ടാവും അവര്‍ക്ക് അവര്‍ അടച്ച തുക പൂര്‍ണ്ണമായും ലഭിക്കും.പക്ഷെ ഡ്യൂ ഡേറ്റിനു ശേഷം അടച്ച തുകയുടെ പലിശ ലഭിക്കില്ല. പോളിസി എടുത്തപ്പോള്‍ ഇന്‍ഷ്വറന്‍സ്  സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കാണും .ഇതും അപേക്ഷയോടൊപ്പം നല്‍കണം .ഇതു നഷ്ട്ടപ്പെട്ടാല്‍/ലഭിച്ചില്ലെങ്കില്‍ 500രൂപയടെ മുദ്ര പേപ്പര്‍ (ബോണ്ട്‌ )സ്വന്തം പേരില്‍ വാങ്ങി അതില്‍ ബോണ്ട്‌ ഫോര്‍മാറ്റ് ടൈപ്പ് ചെയ്ത് (Indemnity Bond for Duplicate Policy  – for the Use of Insured) അപേക്ഷകന്‍ ഒപ്പിട്ട് നല്‍കണം . പോളിസി ഉടമ മരണപ്പെട്ടാല്‍ Indemnity Bond for Duplicate Policy  –   for the Use of Nominee(s)/Legal Heirs എന്ന ഫോമിലെ ഫോര്‍മാറ്റ്‌ ഉപയോഗിക്കാം. പോളിസി ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റും നോമിനി ഹാജരാക്കണം.പാസ്സ് ബുക്കില്ലാത്തവര്‍ അവരവരുടെ ഡി.ഡി.ഒ മുഖേന അപേക്ഷയും SLI Duplicate Pass Book Rs.20/-(Head of Account-8011-00-105-99) രൂപയ്ക്ക് ചെല്ലാനും അടയ്ക്കണം. അപേക്ഷ ഫോം /ബോണ്ട്‌ ഫോം തുടങ്ങിയവ forms-ല്‍.

ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ നല്‍കേണ്ടത്
  • പാസ്സ് ബുക്ക്‌ (ഒറിജിനല്‍ , അപ്ഡേറ്റ് ചെയ്തിരിക്കണം )
  • അപേക്ഷ ഫോം (ക്ലൈം ഫോം)
  • ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് /ബോണ്ട്‌
  • ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റ്
  • കവറിംഗ് ലെറ്റര്‍ (ഡി.ഡി ഒ )

ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ  സമര്‍പ്പിക്കുന്ന വിധം

റിട്ടയര്‍ ചെയ്യുന്ന മാസം വരെ പ്രീമിയം അടയ്ക്കണം, റിട്ടയര്‍ ആയതിന് ശേഷം മാത്രമേ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ  സമര്‍പ്പിക്കാവൂ.
ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷക്ക് അനുവദിക്കൂ. വിശ്വാസ് പോര്‍ട്ടലിലാണ് (https://stateinsurance.kerala.gov.in/ ) അപേക്ഷ നല്‍ക്കേണ്ടത്. ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സ്  ക്ലൈം അപേക്ഷ എങ്ങനെ നല്‍കാം വിശദമായ കുറിപ്പ് താഴെ ചേര്‍ക്കുന്നു.GIS Duplicate Pass Book Rs.25/-(Head of Account-8011-00-107-98)

ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ നല്‍കേണ്ടത്
  • പാസ്സ് ബുക്ക്‌ (ഒറിജിനല്‍ , അപ്ഡേറ്റ് ചെയ്തിരിക്കണം )
  • ഓണ്‍ലൈന്‍ എന്‍ട്രി പ്രിന്‍റ്ഔട്ട്‌
  • ഉടമ മരണപ്പെട്ടാല്‍ അവകാശ സര്‍ട്ടിഫിക്കറ്റ്
  • കവറിംഗ് ലെറ്റര്‍ (ഡി.ഡി ഒ )Downloads
SLI/GIS - Head of Account
SLI - Indemnity Bond for Duplicate Policy - for the Use of Insured
SLI - Indemnity Bond for Duplicate Policy - Instructions
GIS - Indemnity Bond for Claim Settlement
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
WELCOME പ്രധാന ഉത്തരവുകള്‍/സര്‍ക്കുലറുകള്‍ ഇവിടെ | Grade Fixation Software 2019 New | Rule 28 and 30 Fixation Statement Creator 2019 | PSC Exam Planner - New Seating Arrangement | Utilisation Certificate (KFC Form 44) Maker | Extract of Admission Register Creator | Useful Software and Forms | NLC/LC Creator | GPF Annual Account Statement | RTC Maker | Leave Application Maker |

Top Post Ad

Below Post Ad