Kool Premium mode Batch-1 Results

KOOL |  കൂൾ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 97 ശതമാനം വിജയം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ  KOOL (KITEs Open Online Learning) ന്റെ പ്രീമിയം മോഡ് പരിശീലനത്തിന്റെ അഞ്ചാം ബാച്ചിലെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു.  ഈ ബാച്ചിലെ 2431 അധ്യാപകരിൽ 2360 പേർ (97 ശതമാനം) കോഴ്‌സ് വിജയിച്ചു.

അധ്യാപകരുടെ പ്രൊബേഷൻ  പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്.  വിവിധ ബാച്ചുകളിലായി 9079 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section