TERMINAL SURRENDER OF EARNED LEAVE

SEL
ആർജ്ജിതാവധിയുടെ ടെർമിനൽ സറണ്ടർ അനുവദിക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ 

ആർജ്ജിതാവധിയുടെ ടെർമിനൽ സറണ്ടർ അനുവദിക്കുന്നത് സംബന്ധിച്ച് ചുവടെ ചേർക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു: 

1. ഒരു സർക്കാർ ജീവനക്കാരൻ സംസ്ഥാന സർക്കാർ സർവ്വീസിൽ നിന്ന് വിടുതൽ ചെയ്ത് സർക്കാരിന് കീഴിലുള്ള കമ്പനി / കോർപ്പറേഷൻ / സർവ്വകലാശാല അല്ലെങ്കിൽ മറ്റ് സ്വയംഭരണ സ്ഥാപനങ്ങളിലേക്കോ തിരിച്ചോ പുതിയൊരു ജോലിയിൽ പ്രവേശിക്കുന്ന അവസരത്തിൽ ആദ്യ സർവീസിൽ ചട്ടപ്രകാരം ക്രെഡിറ്റിൽ അനുവദനീയമായിരുന്ന ആർജിതാവധി പരമാവധി 150 ദിവസം എന്ന പരിധിയ്ക്ക് വിധേയമായി വിടുതൽ ചെയ്യുന്ന സമയത്ത് അനുവദനീയമായിരുന്ന ശമ്പളം കണക്കാക്കി വിടുതൽ ചെയ്യുന്ന സ്ഥാപനത്തിൽ / വകുപ്പിൽ നിന്നും ടെർമിനൽ സറണ്ടർ ആയി അനുവദിക്കാവുന്നതാണ്. ക്രെഡിറ്റിൽ 150 ദിവസത്തിൽ കൂടുതലുള്ള ആർജിതാവധി ഇത്തരത്തിൽ സറണ്ടർ ചെയ്യുവാൻ സാധിക്കുകയില്ല. 

2. ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാർ, ബഹു. പ്രതിപക്ഷനേതാവ് എന്നിവരുടെ പേർസണൽ സ്റ്റാഫിൽ കോ-ടെർമിനസ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന, ടെർമിനൽ സറണ്ടർ അനുവദയനീയമായ ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമാണ്. 

3.സംസ്ഥാന സർക്കാരിന് കീഴിലുള്ള ഒരു വകുപ്പിൽ നിന്ന് വിടുതൽ ചെയ്ത് സേവനഭംഗമില്ലാതെ മറ്റൊരു വകുപ്പിലെ ജോലിയിൽ പ്രവേശിക്കുന്നവർക്ക് നിലവിലെ വ്യവസ്ഥ പ്രകാരം ക്രെഡിറ്റിൽ അവശേഷിക്കുന്ന ആർജ്ജിത അവധി ക്യാരി ഓവർ ചെയ്ത് നൽകാവുന്നതാണ്. 

4. ഈ സർക്കുലറിന് 01.01.2016 മുതൽ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
Downloads
Circular No.41/2021/Fin Dated 03-05-2021

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !