Scholarships 2024-25


Join muralipanamanna.in Group
WhatsApp Group Telegram Channel WhatsApp Channel

Scholarships 2024-25


Scholarships 2024-25
ഇ-ഗ്രാന്റ്സ് - പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ - 2024-25 അധ്യയന വർഷത്തെ കലണ്ടർ - സംബന്ധിച്ച് - Circular No.DGE/8003/2024-N2 Dated, 20/04/2024
💢 ഇ-ഗ്രാന്റ്സ് പ്രീമെട്രിക് അറിയിപ്പുകൾ 2024-25 💢
1) സ. ഉ (സാധാ) നം. 632/2023/SCSTD തീയതി 24/05/2023
2) സ. ഉ (പി) നം. 9/2023/SCSTD തീയതി 26/12/2023
എന്നിവയുടെ അടിസ്ഥാനത്തിൽ ഇ-ഗ്രാന്റ്സ് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലും മറ്റു പദ്ധതികൾക്കായുള്ള അപേക്ഷകളിൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്കു പകരം ഇ-ഗ്രാന്റ്സ് ID നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും 2024-25 വർഷം മുതൽ ചുവടെ പറയുന്ന മാറ്റങ്ങൾ വരുത്തുകയാണ്.
✅ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് സ്ഥാപന മേധാവി പരിശോധിക്കുന്ന രീതി മാറ്റി ജാതി സർട്ടിഫിക്കറ്റ് e-district മുഖേന സ്കൂളിൽ നിന്നും ഓൺലൈനായി വാലിഡേറ്റ് ചെയ്യണം.
✅ നിലവിൽ ഇ-ഗ്രാന്റ്സ് സൈറ്റിലുള്ള എല്ലാ വിദ്യാർഥികളുടെയും ജാതി സർട്ടിഫിക്കറ്റ് 2024-25 വർഷം e-district മുഖേന സ്കൂളിൽ നിന്നും ഓൺലൈനായി വാലിഡേറ്റ് ചെയ്യണം. ഇപ്രകാരം വാലിഡേറ്റ് ചെയ്യുന്ന സർട്ടിഫിക്കറ്റിന് LP, UP, HS തലങ്ങളിൽ സാധുതയുണ്ടായിരിക്കും. അതായത് ഒന്നാം ക്ലാസിൽ നടത്തുന്ന വാലിഡേഷൻ നാലാം ക്ലാസ് വരെ സാധുവായിരിക്കും. പ്രസ്തുത വിദ്യാർഥി പിന്നീട് അഞ്ചാം ക്ലാസിൽ ജാതി സർട്ടിഫിക്കറ്റ് വാലിഡേറ്റ് ചെയ്താൽ മതി.
✅ വാലിഡേറ്റ് ചെയ്യുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട SCDO പരിശോധിച്ച് അപ്രൂവ് ചെയ്യുന്ന മുറക്കു മാത്രമേ സ്കൂളിൽ നിന്നും സ്കോളർഷിപ്പ് അപേക്ഷ അയക്കുവാൻ കഴിയുകയുള്ളൂ.
✅ പഠനമുറി, ശ്രീ അയ്യങ്കാളി സ്കോളർഷിപ്പ് പോലെയുള്ള വരുമാന അധിഷ്ഠിതമായ സ്കീമുകൾക്ക് അപേക്ഷിക്കുവാൻ മേലിൽ ഇ-ഗ്രാന്റ്സ് ID യാണ് പരിഗണിക്കുന്നതെന്നതിനാൽ ഇ-ഗ്രാന്റ്സ് ID ജനറേറ്റ് ചെയ്യുന്നതിനു വേണ്ടി അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ ജാതി സർട്ടിഫിക്കറ്റിനൊപ്പം വരുമാന സർട്ടിഫിക്കറ്റ് കൂടി വാലിഡേറ്റ് ചെയ്യേണ്ടതാണ്. [എന്നാൽ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതികളായ ലംപ്സം ഗ്രാന്റ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവക്ക് വരുമാനം ബാധകമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക]
✅ പ്രീ മെട്രിക് സ്കോളർഷിപ്പ് പദ്ധതിക്കായി 2024-25 വർഷം സ്ഥാപന തല ലോഗിൻ ഓപ്പൺ ചെയ്യുന്നതിന് വേണ്ടി സ്ഥാപന മേധാവിയുടെ / ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുകയും OTP വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്. പ്രധാനപ്പെട്ട വിവരങ്ങൾ സ്ഥാപനത്തിന്റെ മൊബൈൽ നമ്പറിലേക്ക് SMS നൽകുന്നതാണ്.
✅ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 2024-25 മുതൽ ലംപ്സം ഗ്രാന്റ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പന്റ് പദ്ധതികൾക്ക് 10% അധിക ധനസഹായം ലഭിക്കുന്നതാണ്. ഇതിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ് സ്ഥാപനമേധാവി പരിശോധിച്ച് ഡിക്ലറേഷൻ നൽകണം.
✅ 2024-25 മുതൽ അൺ എയ്ഡഡ് സ്കൂളുകൾക്കുള്ള ഫീസ് റീ-ഇംബേഴ്സ്മെന്റ് പദ്ധതി ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പിലാക്കുന്നതാണ്.
Scholarship - HELP
Scholarship HANDBOOK | Education Department of Kerala - Click Here
LIST of Communities/Caste - Click Here
SITE
e-grantz 3.0 SITE - Click Here
Scholarship 2023-24
ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2023-24
അപേക്ഷകൾ സമർപ്പിക്കുന്നതിന് അവസാന അവസരം
പട്ടികജാതി/പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ 2023-24 വർഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന അവസരമായി 2024 മെയ് 20 വരെ സമയം അനുവദിച്ചു.
2023-24 അധ്യയന വർഷം ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ വിദ്യാർഥികളും 2024 മെയ് 20 നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിരിക്കണം.
മേൽ പറഞ്ഞ സമയപരിധിക്കു ശേഷം 2023-24 വർഷത്തെ അപേക്ഷകൾ നൽകുന്നതിന് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല.
അവസാന തീയതി 2024 മെയ് 20.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !