സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം

 Senior Citizen
അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധന കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം, ഐ.ടി.ഐ/ പോളിടെക്‌നിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കായി  കേരള സാമൂഹ്യസുരക്ഷാമിഷൻ മുഖേന നടപ്പിലാക്കുന്ന വാർഷിക ധനസഹായ പദ്ധതിയായ 'സ്‌നേഹപൂർവ്വം പദ്ധതി'യിൽ അപേക്ഷിക്കാം. വിദ്യാർഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന സമർപ്പിക്കണം. 

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി നവംബർ 30നകം അപ്‌ലോഡ് ചെയ്യണം. സ്ഥാപനമേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. 

വിശദവിവരങ്ങൾ www.socialsecuritymission.gov.in  ലും ടോൾഫ്രീ നമ്പറായ 1800-120-1001 ലും ലഭ്യമാണ്.

Click Here to  Snehapoorvam Application Form

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section