K-TET Exam Result February 2020


2020 ഫെബ്രുവരിയിൽ നടത്തിയ കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും  www.pareekshabhavan.gov.in | www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.

നാല് കാറ്റഗറികളിലായി ആകെ 28.65 ശതമാനമാണ് വിജയം. കാറ്റഗറി- I   ൽ 2391 പേർ വിജയിച്ചു, വിജയശതമാനം 10.84. കാറ്റഗറി- II ൽ 9574 പേർ വിജയിച്ചു, വിജയശതമാനം 43.73. കാറ്റഗറി- III ൽ 10413 പേർ വിജയിച്ചു, വിജയശതമാനം 34.16. കാറ്റഗറി- IV ൽ 1508 പേർ പരീക്ഷ വിജയിച്ചു, വിജയശതമാനം 16.90.

പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്‌ക്കർഷിക്കുന്ന യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം. Click Here to RESULT - February 2020
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !