SSLC/HSE/VHSE - പരീക്ഷാകേന്ദ്ര മാറ്റം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  അപേക്ഷ സമർപ്പിച്ചവരിൽ മീഡിയം, കോഴ്‌സ് എന്നിവ കൃത്യമായി തെരഞ്ഞെടുത്ത് പുതിയ പരീക്ഷാകേന്ദ്രം ലഭിക്കുന്നതിന് അപേക്ഷിച്ചവർക്ക് പരീക്ഷാകേന്ദ്രവും കോഴ്‌സുകൾ ലഭ്യമല്ലാത്ത പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തവർക്ക് കോഴ്‌സുകൾ നിലവിലുള്ള തൊട്ടടുത്ത പരീക്ഷാകേന്ദ്രവുമാണ് അനുവദിച്ചത്. ലിസ്റ്റ് httts://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിലെ Application for Centre Change എന്ന ലിങ്കിൽ ലഭ്യമാണ്.  പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള വ്യക്തിഗത സ്ലിപ്പ്  Centre Allot Slip  എന്ന ലിങ്കിൽ നിന്ന് പ്രിന്റെടുക്കാം.  

പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിന് നിലവിലുള്ള ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന സെന്റർ അലോട്ട്‌മെന്റ് സ്ലിപ്പും സഹിതമാണ് ഹാജരാകേണ്ടത്.  ഏതെങ്കിലും വിദ്യാർത്ഥിക്ക് ഹാൾടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തിൽ സെന്റർ അലോട്ട്‌മെന്റ് സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷ എഴുതുന്നതിന് ഹാജരാകണം.  2020 മാർച്ചിലെ പൊതുപരീക്ഷകൾക്ക് സഹായം അനുവദിച്ചിട്ടുള്ള  CWSN  വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾ പുതിയ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തിൽ സ്‌ക്രൈബ്/ ഇന്റർപ്രട്ടർ സേവനം ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Download
LINKS
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section