പുതുതായി സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്ന ജീവനക്കാർ ദേശീയ പെൻഷൻ പദ്ധതി അംഗത്വത്തിനായി (PRAN Registration) ജില്ലാ ട്രഷറി വഴി മാത്രം അപേക്ഷിക്കുക. അപേക്ഷകൻ SSLC ബുക്കിന്റെ അസ്സൽ, PAN , ക്യാൻസൽ ചെയ്ത ബ്ലാങ്ക് ചെക്ക് ലീഫ്/ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, നോമിനി/നോമിനികളുടെ വിവരങ്ങൾ എന്നിവ ഡി.ഡി.ഓ യ്ക്ക്/ഓഫീസ് മേധാവിക്ക് സമർപ്പിക്കുക. ഡി.ഡി.ഒ/ഓഫീസ് മേധാവി മേൽ പറഞ്ഞ രേഖകളുടെ അടിസ്ഥാനത്തിൽ SPARK -ലെ NPS സംബന്ധമായ പേജിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തുക. അപേക്ഷകന്റെ പേര്,PEN തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾകൊള്ളുന്ന അനുബന്ധമായി നൽകിയിരിക്കുന്ന അപേക്ഷകന്റെ അടിസ്ഥാന വിവര പത്രം യഥാവിധി പൂരിപ്പിച്ച് ഡി.ഡി.ഒ/ഓഫീസ് മേധാവി ജില്ലാ ട്രഷറിയിൽ എത്തിക്കുക.