Property Statement 2021 :- സ്വത്തുവിവര സ്റ്റേറ്റ്മെന്റ് ഓൺലൈനായി സമർപ്പിക്കേണ്ട അവസാനതീയ്യതി ജനുവരി 25 ആണ്. നമ്മുടെ വകുപ്പിലെ പാർട്ട് ടൈം ജീവനക്കാർ ഒഴികെയുള്ള എല്ലാവരും ഓൺലൈനായിത്തന്നെ പ്രോപ്പർട്ടി റിട്ടേൺ സമർപ്പിക്കേണ്ടതാണ്.
Acknowledgement ജനറേറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നീട് എഡിറ്റിംഗ് സാധ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
DDO സ്ഥാപനത്തിന്റെ ലോഗിൻ വഴിയും ജീവനക്കാർ സ്പാർക്കിലെ അവരവരുടെ പേഴ്സണൽ ലോഗിൻ വഴിയുമാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.
Password ഓർമ്മയില്ലാത്തവർക്ക് സ്പാർക്കിൽ നൽകിയിരിക്കുന്ന ഇ മെയിൽ അഡ്രസ്, ജനനത്തീയ്യതി എന്നിവ നൽകി Password റിക്കവർ ചെയ്യാവുന്നതാണ്.
ഓൺലൈൻ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യുന്നതിനും ലോഗിൻ ഇല്ലാത്തവർക്ക് സ്പാർക്കിൽ ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിനുമുള്ള ഹെല്പ്ഫയല്‍ ചുവടെ ചേര്‍ക്കുന്നു.