HomeSCHOLARSHIPNMMS - Online Submission of Application 2026-27 NMMS - Online Submission of Application 2026-27 0 muralipanamanna Monday, July 06, 2026 NMMS - National Means-Cum-Merit Scholarship - Online Submission of Application 2026-27 2026-27 അധ്യയന വർഷത്തേക്കുള്ള കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ 01/06/2026-ന് തുറന്നിട്ടുണ്ട്. കേന്ദ്ര മാനവശേഷി വികസന വകുപ്പ് ആവിഷ്കരിച്ച് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കുന്ന നാഷണൽ മീൻസ് മെരിറ്റ് സ്കോളർഷിപ്പ് പദ്ധതിയിലേക്കുള്ള 2026-27 അധ്യയന വർഷത്തെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 31/08/2026 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സ്കൂൾ നോഡൽ ഓഫീസർ അപേക്ഷകൾ 15/09/2026 തീയതിയ്ക്കുള്ളിൽ വെരിഫൈ ചെയ്യേണ്ടതാണ്. സ്കൂൾ നോഡൽ ഓഫീസർ വെരിഫൈ ചെയ്ത അപേക്ഷകൾ 30/09/2026 -നുള്ളിൽ ജില്ലാ നോഡൽ ഓഫീസർ വെരിഫൈ ചെയ്യേണ്ടതാണ്. 2024-25 രജിസ്ട്രേഷൻ(OTR) വർഷം മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഒറ്റത്തവണ ചെയ്തവർക്കു മാത്രമേ സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുവാൻസാധിക്കുകയുള്ളു. ഒറ്റത്തവണ രജിസ്ട്രേഷൻ(OTR) ചെയ്യുന്നതു സംബന്ധിച്ച് സർക്കുലർ എല്ലാ ഡി.ഡി.ഇ മാർക്കും ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ എല്ലാ അംഗീകൃത വിദ്യാലയങ്ങളും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ(NSP) (https://scholarships.gov.in) -ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസറുടെ(INO) eKYC-യും ആധാർ ആതൻ്റിക്കേഷനും വെരിഫൈ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. പ്രതിവർഷം 12,000/- രൂപയാണ് സ്കോളർഷിപ്പ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി - 31/08/2026 Downloads NMMS-National Means-Cum-Merit Scholarship Scheme 2026-27 | നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് 2026-27 - ഓൺലൈൻ അപേക്ഷ സമർപ്പണം - സംബന്ധിച്ച് - Circular No.N2/13491/2025/DGE Dated, 24/06/2026 NMMS-National Means-Cum-Merit Scholarship Scheme 2026-27 | SITE Related Downloads NMMS-National Means-Cum-Merit Scholarship Scheme - Guidelines, GO/Circulars Tags LSS/USS/NMMS/NTSE SCHOLARSHIP Newer Older