HomeGO/CircularsPadanamuri Project - Apply Now ! Padanamuri Project - Apply Now ! 0 muralipanamanna Saturday, September 19, 2026 പഠനമുറി പദ്ധതി സംസ്ഥാനത്തെ പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 1,00,000/- രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ളതും 1000 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ ഗവ/എയ്ഡഡ്/ടെക്നിക്കൽ/സ്പെഷ്യൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് 2,00,000/- രൂപ ധനസഹായം അനുവദിക്കുന്നു. താത്പര്യമുള്ളവർക്ക് ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ 19/10/2026 ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. അര്‍ഹതാ മാനദണ്ഡങ്ങള്‍ 1.ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാന പരിധി 2. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യൽ , ടെക്നിക്കല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ 3.1000 സ്വകയർ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണ്ണമുള്ള വീടുകള്‍ 4.വകുപ്പില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവര്‍. മുന്‍ഗണനാ മാനദണ്ഡം 1.പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥികൾ 2.ഒരു കിടപ്പമുറി മാത്രമുള്ള വീടുള്ളവര്‍ 3.വിധവ/വിഭാര്യന് നയിക്കുന്ന കടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 4.മാരകമായ രോഗം ബാധിച്ച രക്ഷിതാക്കള്‍ ഉള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 5.ഒന്നിലധികം പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥികളായുള്ള കുടുംബം 6.വരുമാനം കുറവുള്ളവര്‍ Contact Details Directorate of SC Development Department, Kerala Phone: 0471-2737251, 2737252 .0481 2562503. Website:- Join muralipanamanna.in - WhatsApp Channel