HomeKTETK-TET - Issue of Duplicate Hall Ticket - Guidelines K-TET - Issue of Duplicate Hall Ticket - Guidelines 0 muralipanamanna Thursday, October 01, 2026 K-TET - Issue of Duplicate Hall Ticket - Guidelines കെ-ടെറ്റ് പരീക്ഷ കഴിഞ്ഞതിനു ശേഷം തുടർന്നുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കും കെ-ടെറ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും ഹാൾടിക്കറ്റ് നിർബന്ധമാണ്. വിവിധ കാരണങ്ങളാൽ ഹാൾടിക്കറ്റ് നഷ്ടപ്പെടുന്ന പരീക്ഷാർത്ഥികൾ ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റ് ലഭിക്കുന്നതിനായി പരീക്ഷാ ഭവനിൽ അപേക്ഷ സമർപ്പിക്കുന്ന രീതിയാണ് നിലവിലുളളത്. ആയതിനാൽ പരീക്ഷാർത്ഥികൾക്ക് വെരിഫിക്കേഷന് നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ആയത് പരിഹരിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ച് DEO Section Login-ൽ നിന്നും ഡ്യപ്ലിക്കേറ്റ് ഹാൾ ടിക്കറ്റ് വിതരണം ചെയ്യാവുന്ന രീതിയിൽ വെബ്സൈറ്റിൽ ക്രമികരിച്ചിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് കെ-ടെറ്റ് ഹാൾ ടിക്കറ്റിന് അപേക്ഷ സമർപ്പിക്കേണ്ട വിധം ചുവടെ ചേർക്കുന്നു, 0202-01-102-92-Other Receipts 100/- രൂപ ട്രഷറിയിൽ ഒടുക്കിയ അസ്സൽ ചെല്ലാൻ (ഓരോ കാറ്റഗറിയ്ക്കും 100/- രൂപ വീതം) കെ-ടെറ്റ് റിസൾട്ടിൻ്റെ/അപേക്ഷയുടെ പകർപ്പ് (ആപ്ലിക്കേഷൻ നമ്പർ/റോൾ നമ്പർ, കാറ്റഗറി എന്നിവ നിർബന്ധമാണ്). സ്വയം തയ്യാറാക്കിയ അപേക്ഷ. തപാൽ മാർഗ്ഗം ലഭിക്കുന്നതിന് - സ്വന്തം വിലാസം എഴുതിയ മതിയായ സ്റ്റാമ്പ് പതിപ്പിച്ച കവർ. 2012 മുതൽ 2017 വരെയുള്ള വർഷങ്ങളിലെ ഡ്യൂപ്ലിക്കേറ്റ് ഹാൾടിക്കറ്റ് ലഭിക്കുന്നതിന് ആപ്ലിക്കേഷൻ നമ്പർ, ഐ.ഡി നമ്പർ എന്നിവ നിർബന്ധമാണ്. Help Desk - e mail address ktetpbhelpdesk@gmail.com pareekshabhavancgl@gmail.com K-TET | Circular No.EX/CGL2/53000/2025/CGE Dated, 01/10/2026 Join muralipanamanna.in - WhatsApp Channel Tags KTET Newer Older