HomeKTETK-TET Qualification: Further Instructions K-TET Qualification: Further Instructions 0 muralipanamanna Thursday, October 29, 2026 Join our WhatsApp Channel K-TET Qualification: Further Instructions കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് 1385/2025 & അനുബന്ധ സിവിൽ അപ്പീലുകളിൽ ബഹു. സുപ്രീം കോടതി 01/09/2025 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായം തുടർനിർദ്ദേശങ്ങൾ നൽകി - ഉത്തരവ് i) കെ ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരം/പ്രൊമോഷൻ നൽകുന്നതിന് ഇളവുകൾ അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച പരാമർശം (3), (4), (5) (18/02/2026 ലെ G.O.(Rt.) No.30/2026/GEDN, 28/02/2026 ലെ G.O.(Rt.) No.38/2026/GEDN, 15/03/2026 ലെ G.O.(Rt.) No. 80/2026/GEDN) നിയമനാംഗീകാരം/പ്രൊമോഷൻ നൽകേണ്ടതില്ല. ii) കെ-ടെറ്റ് യോഗ്യതയില്ലാത്തതും പി.എസ്.സി. അഡ്വൈസ് ലഭിച്ചതുമായ ഉദ്യോഗാർത്ഥികൾക്ക് പ്രൊവിഷണലായി നിയമനം നൽകാവുന്നതും അവർ അതാത് കാറ്റഗറിയിലെ കെ-ടെറ്റ് പാസാകുന്ന മുറയ്ക്ക് അവരുടെ അഡ്വൈസ് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് ക്രമീകരിക്കാവുന്നതുമാണ്. iii) 01/09/2025-ന് മുൻപ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുകയും സമാന യോഗ്യതകൾ ഉണ്ടായിരിക്കുകയും എന്നാൽ കെ-ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ ശമ്പളം ലഭിക്കാതിരുന്ന അധ്യാപകർ ജോലി ചെയ്ത 31/08/2025 വരെയുള്ള കാലയളവിലെ ശമ്പളം നൽകുന്നതിനായി മാത്രം, ഓരോ കേസും പ്രത്യേകം പരിശോധിച്ചുകൊണ്ട് അവരുടെ ദിവസവേതന നിയമനം അംഗീകരിക്കാവുന്നതാണ്. iv) 01/09/2025 നു മുമ്പ് നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ അർഹതപ്പെട്ട GRADE, INCREMENT എന്നിവ അനുവദിക്കാവുന്നതാണ്. v) 01/09/2025 ന് മുമ്പ് എച്ച്. എം. തസ്തികയിൽ പ്രൊമോഷൻ ലഭിക്കുകയും എന്നാൽ കെ ടെറ്റ് യോഗ്യതയില്ല എന്ന കാരണത്താൽ നിയമനാംഗീകാരം ലഭിക്കാതിരുന്ന അധ്യാപകർ പിന്നീട് കെ ടെറ്റ് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അവർക്ക് നിയമന തീയതി മുതൽ നിയമനാംഗീകാരം നൽകാവുന്നതാണ്. ടി അധ്യാപകർ നിലവിൽ സേവനത്തിൽ നിന്നും വിരമിച്ചിട്ടുണ്ടെങ്കിലും അവർ കെ-ടെറ്റ് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അവർക്കും മേൽ വ്യവസ്ഥ ബാധകമാക്കാവുന്നതാണ്. ORDER G.O.(Ms)No.165/2026/GEDN Dated, 29/10/2026 K-TET Related GO/Circulars Tags KTET NewerK-TET Qualification: Further Instructions Older