HomeMEDISEPGuidelines for submission of online application for reimbursement of treatment provided in non-empanelled hospitals in emergency situations under the State Government Employees and Pensioners (MEDISEP) Phase II Guidelines for submission of online application for reimbursement of treatment provided in non-empanelled hospitals in emergency situations under the State Government Employees and Pensioners (MEDISEP) Phase II 0 muralipanamanna Wednesday, June 24, 2026 Guidelines for submission of online application for reimbursement of treatment provided in non-empanelled hospitals in emergency situations under the State Government Employees and Pensioners (MEDISEP) Phase II പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ചുവടെ നൽകിയിട്ടുള്ള 13 അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്കാണ് എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ ലഭിച്ചാൽ നിബന്ധനകൾക്ക് വിധേയമായി പാക്കേജിനനുസൃതമായി ഇൻഷുറൻസ് കമ്പനി റീഇംബേഴ്സ്മെന്റ് അനുവദിക്കുന്നത്. 1. ഗുരുതരമായ വാഹന അപകടങ്ങൾ (Road Traffic Accidents). 2. ഹൃദയാഘാതം (Cardiac arrest). 3. പക്ഷാഘാതം (Stroke). 4. വീഴ്ച മൂലമുള്ള പരിക്കുകൾ: വഴുതിവീഴുകയോ, ഉയരത്തിൽ നിന്നോ വാഹനത്തിൽ നിന്നോ വീഴുകയോ ചെയ്തതിനെ തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ. 5. ആക്രമണം/മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം (Blunt trauma) എന്നിവ കാരണം ഉണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ. 6. ആശുപത്രി വാസം ആവശ്യമായി വരുന്ന രീതിയിലുള്ള മൃഗങ്ങളുടെ ആക്രമണം/പരിക്കുകൾ. 7. അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങുക (Accidental Drowning). 8. അബദ്ധത്തിൽ തൂങ്ങുക (Accidental Hanging). 9. വൈദ്യുതാഘാതം ഏൽക്കുക (Electrocution). 10. സൂര്യാഘാതം (Heatstroke). 11. ആശുപത്രി വാസം ആവശ്യമായി വരുന്ന പൊള്ളലുകൾ. 12. അബദ്ധത്തിൽ വിഷബാധയേൽക്കുക (Acute poisoning-Accidental). 13. പാമ്പുകടിയേൽക്കുക (ASV ആവശ്യമായി വരുന്നത്) അല്ലെങ്കിൽ ആശുപത്രി വാസം ആവശ്യമായി വരുന്ന മറ്റ് അജ്ഞാത ജീവികളുടെ കടി. ഗുണഭോക്താവ് 01/02/2026 തീയതിക്കോ അതിനുശേഷമോ എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും, വിധേയമായ ചികിത്സ മുകളിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുന്നതുമാണെങ്കിൽ, ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 30 ദിവസത്തിനകം താഴെ പറയുന്ന രീതിയിൽ മെഡിസെപ് പോർട്ടൽ മുഖാന്തരം റീഇംബേഴ്സ്മെന്റിനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. Downloads MEDiSEP PHASE II | സംസ്ഥാന സർക്കാർ ജീവനക്കാരുടെയും/പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാം ഘട്ടം - അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ലഭ്യമാക്കിയ ചികിത്സകൾക്ക് തുക റീഇംബേഴ്സ് ചെയ്യുന്നതിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം - മാർഗ്ഗരേഖ - Circular No.26/2026/FIN Dated, 19/06/2026 MEDiSEP Portal അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഒരു ക്ലയിം നമ്പർ ജനറേറ്റ് ചെയ്യപ്പെടും. റീഇംബേഴ്സ്മെന്റിനു അർഹതയുള്ള പക്ഷം, സമർപ്പിക്കേണ്ട മറ്റ് അസ്സൽ രേഖകളുടെ (Original documents) വിവരങ്ങളും അവ അയക്കേണ്ട വിലാസവും അടങ്ങിയ ഇമെയിൽ സന്ദേശം അപേക്ഷകന്റെ ഇമെയിൽ ഐഡിയിലേക്ക് ലഭിക്കുന്നതുമായിരിക്കും. തുടർന്ന് രേഖകൾ പരിശോധിച്ച് അംഗീകരിക്കുന്ന പക്ഷം, ക്ലയിം തുക ഇൻഷുറൻസ് കമ്പനി അപേക്ഷകൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നതാണ്. അർഹതയില്ലാത്ത അപേക്ഷ നിരസിക്കുകയാണെങ്കിൽ ആയത് സംബന്ധിച്ച സന്ദേശവും ഇമെയിൽ വഴി ലഭിക്കുന്നതാണ്. റീഇംബേഴ്സ്മെന്റ് ക്ലയിമിൻ്റെ സ്റ്റാറ്റസ് ഗുണഭോക്താവിൻ്റെ ലോഗിൻ വഴി അറിയാൻ സാധിക്കുന്നതാണ്. റീഇംബേഴ്സ്മെന്റ്റ് ക്ലയിം സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ '1800-425-0237' എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Join muralipanamanna.in - WhatsApp Channel Tags MEDISEP Newer Older