HomePENSIONGuidelines on recovery of excess pension benefits from pensioners/family pensioners Guidelines on recovery of excess pension benefits from pensioners/family pensioners 0 muralipanamanna Thursday, June 25, 2026 Guidelines on recovery of excess pension benefits from pensioners/family pensioners അധികമായി നൽകിയ പെൻഷൻ ആനുകൂല്യങ്ങൾ പെൻഷനർ കുടുംബപെൻഷനർ എന്നിവരിൽ നിന്നും തിരികെ ഈടാക്കുന്നതിന് അവലംബിക്കേണ്ട മാർഗങ്ങൾ. ഈ വിഷയത്തിന്മേൽ പാലിനടപടിക്രമങ്ങൾ സംബന്ധിച്ച് വിശദമായ മാർഗനിർദേശങ്ങൾ ചുവടെ. 1. മുൻ സാമ്പത്തിക വർഷം പെൻഷൻ ആനുകൂല്യങ്ങൾ തെറ്റായി നൽകിയിട്ടുണ്ടോയെന്ന് ട്രഷറി ആഡിറ്റ് വിഭാഗം നടപ്പു സാമ്പത്തിക വർഷം പരിശോധിക്കേണ്ടതാണ്. 2. ഓരോ ട്രഷറിയിലേയും ആഭ്യന്തര ആഡിറ്റ് പരിശോധന കാലയളവ് പരമാവധി 2 വർഷത്തിൽ അധികരിക്കുന്നില്ലായെന്ന് ട്രഷറി ഡയറക്ടർ ഉറപ്പു വരുത്തേണ്ടതാണ്. 3. പെൻഷൻ പരിഷ്കരിച്ചു നൽകിയ അവസരത്തിൽ അടിസ്ഥാനപെൻഷൻ തെറ്റായി രേഖപ്പെടുത്തിയത് കാരണവും, തുടർന്നുള്ള പരിഷ്കരണങ്ങൾ തദനുസരണം നടത്തിയത് കാരണവും നൽകുന്ന തെറ്റായ തുക തിരികെ ഈടാക്കുവാൻ കാലതാമസം കൂടാതെ തന്നെ ട്രഷറി ഡയറക്ടർ നടപടി സ്വീകരിക്കേണ്ടതാണ്. 4. കാലതാമസം വരുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കാരണമാണെങ്കിൽ ടി ഉദ്യോഗസ്ഥരുടെ വിശദീകരണമാരാഞ്ഞ് അനന്തരനടപടി സ്വീകരിക്കേണ്ടതാണ്. 5. നികുതിദായകരുടെ പണം ചെലവഴിക്കുമ്പോൾ പാലിക്കേണ്ട സാമ്പത്തിക ഉത്തരവാദിസം നിറവേറ്റുന്നതിൽ വീഴ്ച ഉണ്ടാകുന്നത് സർക്കാർ ഗൗരവമായി കാണുന്നതാണ്. മേൽ വ്യക്തമാക്കിയതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും സർക്കാർ നഷ്ടത്തിന് 10% പലിശ ഈടാക്കുന്നതാണ്. 6. ആഡിറ്റിൽ അധികമായി പെൻഷൻ ആനുകൂല്യങ്ങൾ നൽകിയെന്ന് കണ്ടെത്തുന്നപക്ഷം ടി തുക തിട്ടപ്പെടുത്തി പെൻഷണറെ അറിയിക്കേണ്ടതും ന്യായയുക്തമായ സമയം നൽകി ടിയാനെ കേട്ടതിന് ശേഷം അതിൽനിന്നും പെൻഷണർക്ക്? കുടുംബ പെൻഷണർക്ക് ഏതെങ്കിലും പെൻഷൻ പരിഷ്കരണ കുടിശ്ശികയോ, ക്ഷാമാശ്വാസ കുടിശ്ശികയോ ലഭിക്കുവാനുള്ളപക്ഷം ആയത് കുറവ് ചെയ്ത് ബാധ്യത തുക ഒറ്റത്തവണയായി അടയ്ക്കുന്നതിന് പെൻഷണർക്ക്/ കുടുംബ പെൻഷണർക്ക് ട്രഷറി നിർദ്ദേശം നൽകേണ്ടതാണ്. 7. ഒറ്റത്തവണയായി അടയ്ക്കുന്നതിന് പെൻഷണർക്ക്/ കുടുംബ പെൻഷണർക്ക് സാധ്യമല്ലായെന്ന് അറിയിക്കുന്നപക്ഷം പെൻഷണറുടെ/ കുടുംബ പെൻഷണറുടെ പ്രായം, അവരുടെ ആരോഗ്യ സ്ഥിതി, അവരുടെ സാമ്പത്തിക സ്ഥിതി, കുടുംബ പെൻഷണറുടെ കാര്യത്തിൽ കുടുംബ പെൻഷൻ ഭാവിയിൽ ലഭിക്കുന്നതിനുള്ള അർഹത കാലഘട്ടം എന്നിവ കൂടി പരിഗണിച്ച് ടിയാനെ കേട്ട് പരമാവധി 36 പ്രതിമാസ തവണയായി ബാധ്യത തുക അടയ്ക്കുന്നതിന് ബന്ധപ്പെട്ട ട്രഷറി ഓഫീസർ പെൻഷണർക്ക് നിർദ്ദേശം നൽകേണ്ടതാണ്. 8. പ്രതിമാസ തവണകൾ നിശ്ചയിച്ചതിൽ അപ്പീൽ പരിശോധിക്കേണ്ടത് ട്രഷറി ഡയറക്ടർ ആണ്. പ്രതിമാസ അടവ് കാലയളവ് പുനർ നിർണ്ണയിക്കുമ്പോൾ പെൻഷണറുടെ/ കുടുംബ പെൻഷണറുടെ പ്രായം, അവരുടെ ആരോഗ്യ സ്ഥിതി, അവരുടെ സാമ്പത്തിക സ്ഥിതി, കുടുംബ പെൻഷണറുടെ കാര്യത്തിൽ കുടുംബ പെൻഷൻ ഭാവിയിൽ ലഭിക്കുന്നതിനുള്ള അർഹത കാലഘട്ടം എന്നിവ കൂടി പരിഗണിച്ച് ടിയാനെ കേട്ട് പരമാവധി 60 പ്രതിമാസ തവണകളിൽ അധികരിക്കാത്ത രീതിയിൽ പുതുക്കിയ പ്രതിമാസ തവണകൾ നിശ്ചയിക്കേണ്ടതാണ്. 9. ഭാവിയിൽ ഉണ്ടാകുന്ന പെൻഷൻ പരിഷ്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവയും ബാധ്യതയിൽ നിന്ന് തട്ടിക്കിഴിക്കേണ്ടതാണ്. ഇത്തരത്തിൽ തട്ടിക്കിഴിക്കുമ്പോൾ പ്രതിമാസ തവണകളിലെ അവസാന തവണകളിലാണ് തട്ടിക്കിഴിക്കൽ നടത്തേണ്ടത്. ആയതിനാൽ പ്രതിമാസ തവണ തുക പുനഃ പരിശോധിക്കേണ്ടതില്ല. 10. ട്രഷറി ഡയറക്ടർ നിശ്ചയിച്ച പ്രതിമാസ തവണകളുടെ അപ്പീൽ പരിശോധിക്കേണ്ടത് സർക്കാരാണ്. Downloads PENSION | അധികമായ നൽകിയ പെൻഷൻ ആനുകൂല്യങ്ങൾ പെൻഷനര്/കുടുംബപെൻഷനര് എന്നിവരിൽ നിന്നും തിരികെ ഈടാക്കുന്നത് - മാർഗനിർദേശങ്ങൾ - Circular No.27/2026/Fin Dated, 23/06/2026 Join muralipanamanna.in - WhatsApp Channel Tags PENSION Newer Older